കിഫ്‌ബി നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി നിര്‍മ്മിച്ച നാല് ക്ലാസ് മുറികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഹയര്‍ സെക്കണ്ടറി ക്ലാസ് മുറികള്‍ കൂടാതെ ഹൈസ്‌കൂള്‍ വിഭാഗത്തിനായി കിച്ചണ്‍, ഡൈനിംഗ്ഹാള്‍, കമ്പ്യൂട്ടര്‍റൂം എന്നിവ നിര്‍മ്മിക്കുന്നതിനുമടക്കം 2.47 കോടിയാണ് അനുവദിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

സ്‌കൂള്‍തല പരിപാടിയില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. പി മുഹമ്മദ് അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. എം സുഷിനി, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. കെ അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ഹഫ്‌സത്ത് ബഷീര്‍, നാസര്‍കോയ തങ്ങള്‍, പി. കെ സുബൈര്‍, എളങ്ങോട്ടില്‍ ഹസീന, ആര്‍ഡിഡി കെ ഗോകുല്‍കൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര സ്വാഗതവും പ്രധാനധ്യാപിക പി ഗീത നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news