‘ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ കാന്താര’; 400 കോടി തിളക്കം

മീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്.

കന്നഡയില്‍ മാത്രമല്ല, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും ചിത്രം പുറത്തിറങ്ങി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിക്കാന്‍ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ പിറന്ന കാന്താര എന്ന വിസ്മയ ചിത്രത്തിന് സാധിച്ചു. നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്തു വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തു വന്നിരിക്കുകയാണ്. 400.09 കോടിയാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നു മാത്രം ചിത്രം 168.50 കോടി നേടി. ആന്ധ്ര / തെലങ്കാന- 60 കോടി, തമിഴ്നാട്- 12.70 കോടി, കേരളം- 19.20 കോടി, വിദേശത്ത് നിന്ന്: 44.50 കോടി, ഉത്തരേന്ത്യ- 96 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ചിത്രം 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. വലിയ സ്വീകരണമാണ് കേരളത്തിലെ ജനങ്ങള്‍ സിനിമയ്‌ക്ക് നല്‍കിയത്. പ്രകൃതിയില്‍ ദൈവികത ദര്‍ശിക്കുന്ന കാലാകാലങ്ങളായി ഭാരതത്തിന്റെ മണ്ണില്‍ നിലനില്‍ക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താര.

മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയാണ് കാന്താര. സെപ്റ്റംബര്‍ 30-നാണ് ചിത്രം റിലീസ് ചെയ്തത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം നവംബര്‍ 24- ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈമിലൂടെയാവും കാന്താര ആരാധകര്‍ക്ക് മുന്നില്‍ എത്തുക.

spot_img

Related Articles

Latest news