കണ്ണൂർ : കണ്ണൂർ ജില്ലാ റഫീഖ് കൂട്ടായ്മയ കുടുംബ സംഗമം വിപുലമായി ആഘോഷിച്ചു. അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
ബോവോട്ട് പാറ റഫീഖ് അധ്യക്ഷത വഹിച്ചു. സ്ഥാപക നേതാവ് റഫീഖ് വാഴക്കാട് പരിപാടി ഉത്ഘാടനം ചെയ്തു. അസ് ലം അസ്ഹരി പൊയ്ത്തും കടവ് മോട്ടിവേഷൻ സ്പീച്ച് നടത്തി.റഫീഖ് പാലക്കാട്,റഫീഖ് അഴീക്കോട്, റഫീഖ് ബ്ലാത്തൂർ, റഫീഖ് ആറളം, എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. റഫീഖ് പാലോറ സ്വാഗതവും റഫീഖ് മൗവഞ്ചേരി നന്ദിയും പറഞ്ഞു.
കുട്ടികൾ, കുടുംബാംഗങ്ങൾ എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ദഫ് മുട്ട്, കോൽകളിയടക്കം വിവിധ കലാപരിപാടികൾ ചടങ്ങിന് നവ്യാനുഭൂതിയേകി.