45 ലക്ഷം രൂപ വിലമതിക്കുന്ന 975 ഗ്രാം സ്വർണമാണ് പിടികൂടിയത്
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 45 ലക്ഷം രൂപ വിലമതിക്കുന്ന 975 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഐഎക്സ് 1746 ഷാർജ വിമാനത്തിൽ എത്തിയ തലശ്ശേരി ഈസ്റ്റ് കതിരൂർ സ്വദേശി എൻകെ മഹറൂഫിന്റെ കയ്യിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
അസിസ്റ്റന്റ് കമ്മീഷണർമാരായ എസ് മധുസൂദന ഭട്ട്, ഇ വികാസ്, സൂപ്രണ്ടുമാരായ എൻസി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, യുഗൽ കുമാർ, ജുബർ ഖാൻ, ഗുർമിത് സിംഗ്, ഹെഡ് ഹവിൽദാർ സിവി ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്.