യാത്രക്കാരുണ്ട്, കമ്പനികളും തയ്യാർ; കണ്ണൂരിനെ കനിയണമെന്ന് കേന്ദ്രത്തോട് കിയോസ് റിയാദ്

ക​ണ്ണൂ​ർ: യാ​ത്ര​ചെ​യ്യാ​ൻ ആ​യി​ര​ങ്ങ​ളും സ​ർ​വി​സി​ന് സ​ന്ന​ദ്ധ​മാ​യി ഒ​ട്ടേ​റെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ണ്ടാ​യി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ക​നി​വു​കാ​ത്ത് ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഗോ ​ഫ​സ്റ്റ് വി​മാ​ന സ​ർ​വി​സും നി​ല​ച്ച​തോ​ടെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യും മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​മാ​യി ക​ണ്ണൂ​ർ മാ​റി

വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ അ​ന്നു​മു​ത​ൽ വി​ദേ​ശ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​നു​ള്ള പോ​യ​ന്റ് ഓ​ഫ് ​കോ​ൾ പ​ദ​വി​ക്കാ​യി അ​പേ​ക്ഷ​യും ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ഇ​ന്റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ്. വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​വാ​ൻ ആ​റു​മാ​സം മാ​ത്രം ശേ​ഷി​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ പാ​ർ​ലി​മെ​ന്റി​ൽ പ​ല​ത​വ​ണ വി​ഷ​യം ഉ​ന്ന​യി​ച്ചി​ട്ടും ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ല.

അ​ബൂ​ദ​ബി, മ​സ്ക​ത്ത്, ​ദു​ബൈ, ദ​മാം, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മും​ബൈ​യി​ലേ​ക്കു​മാ​യി പ്ര​തി​മാ​സം 240 സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന ഗോ ​ഫ​സ്റ്റ് സ​ർ​വി​സാ​ണ് ഈ​മാ​സം നി​ല​ച്ച​ത്. പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ വി​മാ​ന​ക്ക​മ്പ​നി അ​പേ​ക്ഷി​ച്ച​തോ​ടെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​തും ക​ണ്ണൂ​രി​ന്. ആ​കെ​യു​ള്ള മൂ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ ഗോ ​ഫ​സ്റ്റ് പി​ൻ​വാ​ങ്ങി​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്. പ്ര​തി​ദി​നം ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ഗോ ​ഫ​സ്റ്റ് വി​മാ​ന​ങ്ങ​ളി​ൽ ഗ​ൾ​ഫി​ലേ​ക്ക് മാ​ത്രം യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​ത് മു​ട​ങ്ങി​യ​തോ​ടെ യാ​ത്രാ​നി​ര​ക്ക് കു​ത്ത​നെ കൂ​ടി.

ഉ​യ​ർ​ന്ന നി​ര​ക്ക് കൊ​ടു​ത്താ​ലും ടി​ക്ക​റ്റ് കി​ട്ടാ​ത്ത സ്ഥി​തി വേ​റെ. യാ​ത്ര​ക്കാ​രു​ടെ പ്ര​യാ​സ​ത്തി​നു പു​റ​മെ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ വ​രു​മാ​ന​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. മേ​യി​ൽ മാ​ത്രം നാ​ലു​കോ​ടി​യോ​ളം രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്ട​മു​ണ്ടാ​​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ച​ര​ക്കു​നീ​ക്കം കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. എ​മി​റേ​റ്റ്സ്, സി​ങ്ക​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്, ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ വി​ദേ​ശ ക​മ്പ​നി​ക​ൾ ക​ണ്ണൂ​രി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ ഇ​തി​ന​കം സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. സൗ​ക​ര്യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ മു​ൻ​നി​ര വി​മാ​ന​ത്താ​വ​ള​മാ​യി​ട്ടും ക​ണ്ണൂ​രി​ന്റെ കാ​ര്യ​ത്തി​ൽ കേ​ന്ദ്രാ​നു​മ​തി നീ​ളു​ക​യാ​ണ്. ഈ പ്രതിസന്ധികൾ ഒഴിവാക്കി കിട്ടാൻ കിയോസ് എക്സിക്യൂട്ടീവ് അടിയന്തിര യോഗം വിളിച്ചു പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ കണ്ണ് തുറക്കുമെന്ന വിശ്വാസത്തിൽ പ്രവാസികൾ ഈ വരുന്ന സ്കൂൾ അവധിക്കാലം കാത്തിരിക്കുകയാണ്.

Mediawings :

spot_img

Related Articles

Latest news