അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്ത്:, കണ്ണൂർ സ്വദേശി പിടിയിൽ

അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കണ്ണൂർ കൊട്ടിയൂർ സ്വദേശി പിടിയിൽ.പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തുന്നതിനിടെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്ന് മാനന്തവാടി ടൗണിൽ നിന്നും പിടികൂടുകയായിരുന്നു. ഇരിട്ടി താലൂക്കിൽ, കൊട്ടിയൂർ വില്ലേജിൽ നെല്ലിയോടി ഭാഗത്ത് മൈലപ്പള്ളി വീട്ടിൽ സോമൻ മകൻ ടൈറ്റസ് ( വയസ്സ് 41) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതി. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി കെ, ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി.ജി,പ്രജീഷ് എ.സി, ഹാഷിം കെ, എക്സൈസ് ഡ്രൈവർ സജീവ് കെ. കെ എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news