തലശ്ശേരി കാർണിവൽ 2023 സീസൺ -2:, ഉജ്വല പരിസമാപ്തി.

അബുദാബി: തലശ്ശേരി മണ്ഡലം അബുദാബി കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബുദാബി ഹുദയ്ര്യാത്ത് ഗ്രൗണ്ടിൽ വെച്ച് നടന്ന തലശ്ശേരി കാർണിവലിന് ഉജ്വല പരിസമാപ്തി. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പി.കെ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് നൗഷാദ് ഹാഷിം ബക്കറിന്റെ അധ്യക്ഷതയിൽ അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സുഹൈൽ ചങ്കരോത്ത് പരിപാടികൾ വിശദീകരിച്ചു, ചടങ്ങിൽ സഫാരി ഗ്രൂപ്പ്‌ എംഡി സൈനുൽ ആബിദ് മുഖ്യാതിഥിയായിരുന്നു.

സീതി സാഹിബ് exllcellency award വിതരണം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ:കെ.എ ലത്തീഫ് നിർവഹിച്ചു. 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തീയാക്കിയ പൗര പ്രമുഖനായ എഞ്ചിനീയർ അബ്ദു റഹിമാൻ സാഹിബിനെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫൈസൽ ബി. എൻ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എ.കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കൊത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

പ്രോഗ്രാം രക്ഷാധികാരി റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ഷഫീഖ് ടി വി, സിയാദ്, ഇർഫാൻ, മുദസ്സിർ, ഷാനവാസ് സിച്ച്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റും, സ്ത്രീകളുടെയും കുട്ടികളുടെയും വ്യത്യസ്ത മത്സര പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും കാർണിവൽ സീസൺ-2 ഏറെ ശ്രദ്ധേയമായി.

spot_img

Related Articles

Latest news