അക്ഷരപ്പെട്ടി സ്ഥാപിച്ചു

കണ്ണൂർ: ജില്ലയിൽ സമഗ്ര തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തുല്യതാ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ പൊതു ഇടങ്ങളിൽ അക്ഷരപ്പെട്ടി സ്ഥാപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.

സിഐ ശ്രീജിത്ത് കൊടേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ വിശദീകരണം നടത്തി. ജില്ലാ കോ ഓഡിനേറ്റർ ഷാജുജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി വി ശ്രീജൻ, കെ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു

പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളിൽ എത്തുന്ന ആളുകൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സഹായമായാണ് അക്ഷരപ്പെട്ടി സ്ഥാപിക്കുന്നത്. സാക്ഷരത മുതൽ ഹയർസെക്കണ്ടറി വരെയുള്ള തുടർപഠനം ആഗ്രഹിക്കുന്നവർ ഓഫീസുകളിൽ എത്തുന്ന സമയത്ത് അവരുടെ പേരും ഫോൺനമ്പറും എഴുതി അക്ഷരപ്പെട്ടിയിൽ നിക്ഷേപിക്കുകയും സാക്ഷരതാ പ്രവർത്തകർ പേരുകൾ ശേഖരിച്ച് അവരുമായി ബന്ധപ്പെട്ട് തുല്യതാ പഠനത്തിന് ആവശ്യമായ സഹായം ചെയ്യുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

പാനൂർ പൊലീസ് സ്റ്റേഷനിലും അക്ഷരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും നിയമലംഘനങ്ങൾക്കും ഒരു പരിധിവരെ കാരണമാകുന്നു എന്ന പൊതു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ പൊലീസും സാക്ഷരതാ മിഷനും ഈ പരിപാടിക്കായി കൈകോർത്തത്.

spot_img

Related Articles

Latest news