കെ ആർ എഫ് എ കണ്ണൂർ ജില്ലാ സമ്മേളനം

കേരള ടീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ (KRFA). കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാരി ഭവനിൽ നടന്നു. സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഓൺലൈനിൽ. ഉദ്ഘാടനം ചെയ്തു. സവാദ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. നൗഷൽ തലശ്ശേരി അധ്യക്ഷത വഹിച്ചു.

കണ്ണൂർ മേയർ ടി. ഒ. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ MLA, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് V K C മുഹമ്മദ് കോയ (ഓൺലൈൻ) യൂത്ത് വിംങ്ങ് ജില്ലാ പ്രസിഡണ്ട് കെ.എസ് റിയാസ്, KRFA. സംസ്ഥാന പ്രസിഡണ്ട് എം എൻ മുജീബുറഹ്മാൻ, സംസ്ഥാന ട്രഷറർ ഹുസൈൻ കുന്നുക്കര, AKFDA കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഫസൽ തലശ്ശേരി, സംസ്ഥന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലി കോഴിക്കോട്, നാസർ പാണ്ടിക്കാട്, അൻവർ വയനാട്, ടിപ് ടോപ് ജലീൽ, ഹമീദ് ബാറക്ക,.ബിജു ഐശ്വര്യ, സനീഷ് പാലക്കാട് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ പ്രസിഡണ്ടായി നൗഷൽ തലശ്ശേരി, സെക്രട്ടറിയായി സവാദ് പയ്യന്നൂർ, ട്രഷറായി ജാഫർ ചെറുകുന്നിനേയും വീണ്ടും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ. ജാഫർ ചെറുകുന്ന് നന്ദിയും പറഞ്ഞു.

Mediawings:

spot_img

Related Articles

Latest news