‘ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങള്‍’: നിലപാടിലുറച്ച്‌ കാന്തപുരം

മലപ്പുറം: സ്ത്രീകളുടെ പൊതുഇടങ്ങളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സമസ്ത എ.പി.വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികള്‍ക്കോ വ്യക്തികള്‍ക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കനുസരിച്ചല്ല പണ്ഡിതന്മാർ മതവിധികള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ചെമ്മാട് നടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത പറയുന്ന ഓരോ കാര്യങ്ങളും കൃത്യമായ ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് വ്യക്തമാക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു കാര്യം പറഞ്ഞശേഷം തിരുത്തി പറയേണ്ട അവസ്ഥ സമസ്ത പണ്ഡിതന്മാർക്ക് വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ഇടങ്ങളിലോ അന്യപുരുഷന്മാർക്കിടയിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വലിയ വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു.

spot_img

Related Articles

Latest news