പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് അപകടത്തിൽ കൊല്ലപ്പെട്ടു

കാൺപൂർ : കൂട്ട ബലാൽസംഗത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിമൂന്നുകാരിയുടെ പിതാവ് ദാരുണമായി കൊല്ലപ്പെട്ടു. പ്രതികൾ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. നാട്ടുകാർ അന്വേഷണം ആവശ്യപ്പെട്ടു റോഡ് ഉപരോധിച്ചു .

കാൺപുരിലെ സജേറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസിനെ സമീപിച്ചാൽ വധിച്ചു കളയുമെന്ന് പ്രതികൾ മുൻപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിക്കു പുറത്തു തന്നെയാണ് അപകടം നടന്നത്.

പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തർ പ്രദേശിൽ അടുത്ത കാലത്തായി നിരവധി പീഡന പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോപണ വിധേയർ പാർട്ടി മാറി ബിജെപി ആകുന്നതോടെ കുറ്റ വിമുക്തരാകുമെന്നുള്ള വിമർശനങ്ങളും ഉയർന്ന് വന്നിട്ടുണ്ട്.

spot_img

Related Articles

Latest news