അരൂരിൽ ദലീമ പാട്ടും പാടി ജയിക്കുമോ?

ആലപ്പുഴ : സിപിഎമ്മിലെ എ. ആം ആരിഫ് മൂന്ന് തവണ മത്സരിച്ചു വിജയിച്ച മണ്ഡലമായിരുന്നു അരൂർ. ആരിഫ് പാര്ലിമെന്റിലേക്കു മത്സരിക്കാൻ രാജിവച്ചൊഴിഞ്ഞ സീറ്റിൽ പിന്നെ വിജയിച്ചത് യു ഡി എഫിലെ ഷാനിമോൾ ഉസ്മാൻ. കഴിഞ്ഞ തവണ പാര്ലിമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ആകെ യു ഡി എഫിന് നഷ്ടപ്പെട്ടതും ഷാനിമോൾ മത്സരിച്ച ആലപ്പുഴ പാർലമെന്റ് മണ്ഡലമായിരുന്നു.

ഈ പ്രാവശ്യം ഷാനിമോൾ ഉസ്മാനിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ എൽ ഡി എഫ്. കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് ഗായിക ദലീമ ജോജോയിലൂടെ. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ ദലീമ അരൂർ മണ്ഡലം ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് കൂടിയാണ്. ഷാനിമോൾ ഉസ്മാൻ കെ.പി.സി.സി. രാഷ്ട്രീയ കാര്യാ സമിതി അംഗമാണ് . മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആയും കെ.പി.സി.സി. ജനറൽ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട് .

spot_img

Related Articles

Latest news