മുക്കം: കാരശ്ശേരി എച്ച്.എൻ.സി.കെ എം എയുപി സ്കൂൾ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പുതുതായി പ്രവേശനം നേടിയ കുട്ടികളെ മാനേജർ ഡോ.എൻ.എം.അബ്ദുൽ മജീദ് കിരീടമണിയിച്ച് സ്വീകരിച്ചു. വിശിഷ്ടാതിഥിയായിരുന്ന ആർട്ടിസ്റ്റ് പി.എ. അസീസ് മാസ്റ്റർ കുട്ടികളുടെ തത്സമയ ചിത്രങ്ങൾ വരച്ചു. നിമിഷ നേരം കൊണ്ട് വരച്ച ആകർഷകമായ ചിത്രം കുട്ടികൾക്ക് വീക്ഷിക്കാൻ അവസരം നൽകി.
സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള അവാർഡിന് അർഹനായ പി ടി എ പ്രസിഡണ്ട് പി. രജീഷിനെ ചടങ്ങിൽ ആദരിച്ചു.വാർഡ് മെമ്പർ റുഖിയ റഹീം , ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, മുൻ പിടിഎ പ്രസിഡണ്ടുമാരായ നടുക്കണ്ടി അബൂബക്കർ , ശിഹാബ് വി.പി., പി ടി എ പ്രതിനിധികളായ ടി. മധുസൂദനൻ , ഫൗസിയ, ഷാഹിർ പി.യു. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ സെൽഫി സ്പോട്ട് കൗതുകമുണർത്തി. തുടർന്ന് കുട്ടികളുടെ കരാട്ടെ പ്രദർശനം നടന്നു .മധുരം വിളമ്പിയും സ്കൂൾ അലങ്കരിച്ചും കുട്ടികൾക്ക് പ്രോത്സാഹനം നൽകിയും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിന് ആവേശം പകർന്നു