മുക്കം: ക്രെസെന്റ് ഫുട്ബോൾ അക്കാദമി കൊടിയത്തൂരിന്റെ പരിശീലന മികവിൽ കാരശ്ശേരി കറുത്തപറമ്പ് സ്വദേശി മുഹമ്മദ് സയാൻ നാഷണൽ ഐ ലീഗ് ചാമ്പ്യൻഷിപ്പ് കളിക്കാൻ കൊൽക്കത്തയിലേക്ക്. കേരള ഗവൺമെന്റിന്റെ 2024 വർഷത്തെ ബെസ്റ്റ് അക്കാദമി അവാർഡ് നേടിയ (തൃശ്ശൂർ )പറപ്പൂർ എഫ്.സി ക്ക് വേണ്ടിയാണ് പന്ത് തട്ടാൻ കൊൽക്കത്തയിലേക്ക് യാത്ര പോവുന്നത്.
ക്രെസെന്റ് ഫുട്ബോൾ അക്കാദമി കൊടിയത്തൂരിലെ പരിശീലനത്തിന്റെ ഭാഗമായി മൂന്നാമത്തെ കുട്ടിയാണ് നാഷണൽ ലെവലിൽ കളിക്കാൻ പോവുന്നത്.അണ്ടർ 12 വിഭാഗത്തിലാണ് മത്സരം. കേരളത്തിൽ നിന്ന് നാഷണൽ ഐ ലീഗ് കളിക്കുന്ന ഏക ടീമാണ് പറപ്പൂർ എഫ്.സി. കാരശ്ശേരി എച്ച്.എൻ സി.കെ.എം എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് സയാൻ. ഷബീർ വാപ്പാട്ടു പൊയിലിൽ, രഹന എന്നിവർ മാതാപിതാക്കളാണ്.