കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്വര്‍ണവും പണവും പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ സിബിഐയുടെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരില്‍നിന്ന് കണക്കില്‍പ്പെടാത്ത മൂന്ന് ലക്ഷം രൂപയും 629 ഗ്രാം സ്വര്‍ണവും സുപ്രധാന രേഖകളും കണ്ടെടുത്തു. അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍നിന്നെത്തിയ പ്രത്യേക സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 2.45നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ–കരിപ്പൂര്‍ വിമാനത്തെ ലക്ഷ്യമിട്ടാണ് സിബിഐ എത്തിയത്. പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പല യാത്രക്കാരും കസ്റ്റംസ് ഹാള്‍ വിട്ടിരുന്നു. അവരെ തിരിച്ച് വിളിച്ചായിരുന്നു സിബിഐ റെയ്ഡ്. കസ്റ്റംസ് ഉദ്യോഗസ്ഥരായ സി ജോസ്, ആശ, ബദറുദീന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് കസ്റ്റഡിയിലുള്ളത്. രണ്ടുപേര്‍ ഉന്നത ഉദ്യോഗസ്ഥരാണ്.

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുള്ളതായി സിബിഐക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കുറഞ്ഞ ഡ്യൂട്ടി ഈടാക്കി കള്ളക്കടത്ത് സ്വര്‍ണം പുറത്തുകടത്താന്‍ കസ്റ്റംസ് ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നതായാണ് പരാതി. ആറ് മാസത്തില്‍ കുറവ് വിദേശത്ത് താമസിച്ച ആളുകള്‍ക്ക് സ്വര്‍ണം കൊണ്ടുവരാന്‍ 36 ശതമാനമാണ് നികുതി. ഇത് കുറച്ച് കൊടുത്ത് കൈക്കൂലി വാങ്ങുകയായിരുന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു സിബിഐ പരിശോധന

spot_img

Related Articles

Latest news