കൂരാച്ചുണ്ട് : ദിനംപ്രതി ആയിരത്തിൽപരം വിനോദ സഞ്ചാരികൾ സന്ദർശനം നടത്തുന്ന കരിയാത്തുംപാറ പുഴയുടെ പാറക്കടവ് ഭാഗത്തെ അപകട മേഖലയിൽ ടൂറിസം നിലനിർത്തികൊണ്ടുതന്നെ സന്ദർശകർകരുടെ പ്രവേശനം താത്കാലികമായി നിരോധിക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന ജലസേചന വകുപ്പ്, പോലീസ്, ഫയർഫോഴ്സ്, റവന്യൂ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു. മേഖലയിൽ അടുത്ത കാലത്ത് സഞ്ചാരികളിൽ നിരവധിപ്പേരുടെ ജീവൻ നഷ്ട്ടപ്പെട്ട സാഹചര്യത്തിലാത്തിലാണീ തീരുമാനം.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള ഈ മേഖലയിൽ സന്ദർശകർക്ക് സുരക്ഷ ഏർപ്പെടുത്താനും അപകടം പതിയിരിക്കുന്ന പുഴയുടെ ആഴമുള്ള ഭാഗത്ത് കല്ലുകളിട്ട് നികത്താനുമാണ് തീരുമാനം.കൂടാതെ കൂരാച്ചുണ്ട് അമീൻ റസ്ക്യൂ ടീമംഗങ്ങളെ ഇവിടെ ഗൈഡുകളായി നിയോഗിക്കും. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.