എസ്‌എസ്‌എല്‍സി, പ്ലസ് ടു റിവിഷൻ ക്ലാസ്സുകൾ ഇന്നു മുതൽ

എസ്‌എസ്‌എല്‍സി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷന്‍ ക്ലാസുകള്‍ ഇന്നു മുതല്‍ വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കുന്നു.ചാനലിലെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ രാവിലെയാണ് പരീക്ഷ സ്പെഷ്യല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്.
രാവിലെ 8.30 ന് പ്ലസ് ടുവിനും 9.30ന് പത്താം ക്ലാസുകാര്‍ക്കുമുള്ള രണ്ട് ക്ലാസുകളാണ് ഉണ്ടാക്കുന്നത്. വൈകുന്നേരം 5.30 നും 6.30 നുമാണ് ഇത് പുനഃസംപ്രേഷണം ചെയ്യുന്നതാണ്.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ രാവിലെ എട്ടു മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷന്‍ ക്ലാസുകള്‍ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8 നും 8.30 നുമുണ്ടാകും.
spot_img

Related Articles

Latest news