പാലക്കാട്: പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തിയായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 57വയസായിരുന്നു. 1963ൽ ബിഹാറിലായിരുന്നു ജനനം. കര്ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നീ മൂന്ന് വമ്പൻമാരാണ് തറവാട്ടിലെ ഏറ്റവം പ്രശസ്തർ. ബിഹാറിയെങ്കിലും നാടന് ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്ണന്.