കാസര്‍കോട് യുവമോര്‍ച്ച നേതാവിന് വെട്ടേറ്റു

സിപിഎം- ബിജെപി സംഘര്‍ഷം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തയായതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകസംഘര്‍ഷം. കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസര്‍കോട് പറക്കളായിയില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തക ഓമനയ്ക്കും പരിക്കുണ്ട്. ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉദുമയിലും തൃക്കരിപ്പൂരിലും പരക്കെ ആക്രമണമുണ്ടായതായും റിപോര്‍ട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ കാര്‍ അടിച്ചുതകര്‍ത്തതായും ബൂത്ത് ഏജന്റുമാരെ ആക്രമിച്ചതായുമാണ് പരാതി. ഡിസിസി ജനറല്‍ സെക്രടറിയെ കല്ലെറിഞ്ഞ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ചെറുവത്തൂര്‍ കാരിയില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം പി ജോസഫിന്റെ കാര്‍ അടിച്ചുതകര്‍ത്തതായാണ് പരാതി. സംഘടിതമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ഏജന്റുമാരെ അക്രമിക്കുകയും ചെയ്തതായും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. സംഭവത്തെ യുഡിഎഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ.എം ടി പി കരീം ശക്തമായി അപലപിച്ചു. കള്ളവോട്ടുകള്‍ തടഞ്ഞതിലുള്ള അരിശം തീര്‍ക്കാനാണ് യുഡിഎഫ് ഏജന്റുമാരെ കായികമായി നേരിടുന്നതെന്നും ഇതിനെതിരേ ജനരോഷം ഉയരണമെന്നും എം ടി പി കരിം കുട്ടിച്ചേര്‍ത്തു.

പെരിയയില്‍ ഡിസിസി ജനറല്‍ സെക്രടറി വിനോദ് കുമാറിന്റെ വീടിന് നേരേ കല്ലേറുണ്ടായതായും പരാതിയുയര്‍ന്നു. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ഇരുമ്ബ് വടികൊണ്ടടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. മഞ്ഞംപാറ ഷേണിയിലെ പക്കീര ഭണ്ഡാരിയുടെ മകന്‍ തേജേന്ദ്ര (34) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

spot_img

Related Articles

Latest news