കാശ്മീർ മഞ്ഞുമല എന്ന സ്വപ്ന സാഫല്യം നിറവേറ്റിയ ചങ്ങരംകുളംകാരൻ

ചങ്ങരംകുളം : ജന്മനാടായ ചങ്ങരംകുളം ഉദിനൂപറമ്പിൽ നിന്നും സൈക്കിൾ ചവിട്ടി മുഹമ്മദ് ഷഹീർ ശ്രീനഗറിലെത്തി. കേരളത്തിൽ നിന്ന് ഭൂമിയിലെ സ്വർഗ്ഗ താഴ്‌വാരം ആയ കാശ്മീർ വരെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലൂടെ 4200 കിലോ മീറ്റർ സൈക്കിളിൽ താണ്ടുക എന്ന ശ്രമകരമായ ദൗത്യം ആണ് വിജയകരമായി പൂർത്തിയായിരിക്കുന്നത്.

വിശക്കുമ്പോൾ സ്വയം പാചകം ചെയ്‌തും പെട്രോൾ പമ്പിൽ കിടന്നുറങ്ങിയും സഞ്ചരിച്ചു കൊണ്ട് ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇങ്ങനെ ഒരു സൈക്കിൾ യാത്ര നടത്താൻ ഷഹീറിനെ പ്രേരിപ്പിച്ചത്.
യാത്രയിൽ കുടിവെള്ള ക്ഷാമം നേരിൽ അനുഭവിച്ചപ്പോൾ, വെള്ളം സൂക്ഷിച്ചു ഉപയോഗിക്കേണ്ട ആവശ്യകത ഒരു പോസ്റ്റർ ആക്കി അതിന്റെ പ്രചാരം കൂടി തന്റെ യാത്രയിൽ ഉൾപ്പെടുത്തി. അങ്ങനെ വലിയ ഒരു സന്ദേശം കൊടുക്കാനും ഈ യുവാവിന് കഴിഞ്ഞു.

spot_img

Related Articles

Latest news