കതിരൂരിൽ കാർ ഇടിച്ച് വ്യാപാരി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് കതിരൂർ അഞ്ചാം മൈലിലെ ആദ്യകാല വ്യാപാരി മരിച്ചു.  എരുവട്ടി പൂള ബസാറിലെ ഷൈജു നിവാസിൽ എൻ. ചന്ദ്ര ( 73 ) നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിലേക്ക്  വരികയായിരുന്ന കാറാണ് ഇടിച്ചത്.

വ്യാപാരി ഏകോപന സമിതി കതിരൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റാണ്. ഭാര്യ: പവിത്രി, മക്കൾ: ഷൈജു, ഷിംന , ഷൈനി മരുമക്കൾ : സുരേഷ്, ഷംജു ഗോപിനാഥ് , നിംന

സഹോദരങ്ങൾ: ശ്രീധരൻ , പുരുഷോത്തമൻ , ശശീന്ദ്രൻ , പ്രദീപൻ, വിനോദൻ , സജീഷ് ബാബു, വിജയലക്ഷമി, നളിനി.

spot_img

Related Articles

Latest news