കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം സമ്പൂർണ്ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് കെസി വേണുഗോപാല്‍. പരാജയം മറയ്ക്കാന്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ബിജെപി ദേശീയ അധ്യക്ഷനെതിരെ നല്കിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ കോടതി ഉചിതമായ നടപടിയെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെതിരായ നീക്കങ്ങള്‍ സര്‍കാര്‍ പരാജയങ്ങള്‍ മറയ്ക്കാനാണെന്ന് രമേശ് ചെന്നിത്തലയും ആരോപണമുന്നയിച്ചിരുന്നു.
കോവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേട് പുറത്തു വന്നതിലുള്ള പ്രതികാര നടപടിയാണ് ശ്രീനിവാസിനെതിരെ ഉണ്ടായത്. സര്‍ക്കാർ സംവിധാനങ്ങള്‍ നോക്കു കുത്തിയായപ്പോള്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിരോധ നടപടികള്‍ നാടിന് സാന്ത്വനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.