കേരള രാഷ്ട്രീയത്തിൽ പിളരുന്നതിൽ എന്നും മത്സരിച്ചിരുന്നു പാർട്ടിയാണ് കേരള കോൺഗ്രസ്. ഒരിക്കൽ പേരിനുടമായ പാർട്ടി ചെയർമാനെ വരെ പുറത്താക്കിയ പാരമ്പര്യവും പാർട്ടിക്കുണ്ട്. അങ്ങനെ ഒരു തയ്യാറെടുപ്പിലാണ് കേരളം കോൺഗ്രസ് ബി .
പാർട്ടി ചെയർമാൻ ബാലകൃഷ്ണപ്പിള്ള വാർധക്യ സഹജമായ അനാരോഗ്യം കാരണം ഇപ്പോൾ വേദികളിൽ സജീവമല്ല. മകൻ ഗണേഷ് കുമാറിനാണ് ചുമതല. അദ്ദേഹം തന്റെ ഇഷ്ട്ക്കാരെ മാത്രമേ ശ്രദ്ധിക്കുന്നുള്ളു എന്നാണ് നേതാക്കളുടെ പരാതി. ഇതേ തുടർന്ന് 10 ജില്ലാ പ്രസിഡണ്ടുമാരുൾപ്പെടെ നിരവധി പേര് പാർട്ടി വിട്ടു യു ഡി എഫിലേക്കു പോകാൻ തയ്യാറെടുക്കുന്നു എന്നാണ് സൂചന.