ര​ണ്ടു ടേം നി​ർ​ബ​ന്ധമാക്കരുത്: സിപിഎം സംസ്ഥാന സമിതി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യ​​​സാ​​​ധ്യ​​​ത മാ​​​ത്രം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വി​​​ജ​​​യം. ന​​​ട​​​ക്കി​​​ല്ലെ​​​ന്ന് എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ മി​​​ക്ക പ​​​ദ്ധ​​​തി​​​ക​​​ളും തു​​​ട​​​ങ്ങാനും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും ക​​​ഴി​​​ഞ്ഞു. കോ​​​വി​​​ഡ് കാ​​​ല​​​ത്തെ ഭ​​​ക്ഷ്യ​​​ധാ​​​ന്യ കി​​​റ്റും ക്ഷേ​​​മപെ​​​ൻ​​​ഷ​​​നും ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശം​​​സ പി​​​ടി​​​ച്ചു പ​​​റ്റി.

വിവാദങ്ങൾ ഒഴിവാക്കി വി​​​ക​​​സ​​​നം മാ​​​ത്രം പ​​​റ​​​ഞ്ഞു ജ​​​ന​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ചാ​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണം സാ​​​ധ്യ​​​മാ​​​ണെ​​​ന്നും സംസ്ഥാന സമിതിയിൽ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ര​​​ണ്ടു ടേം ​​​മ​​​ത്സ​​​രി​​​ച്ച​​​വ​​​രെ വീ​​​ണ്ടും മ​​​ത്സ​​​രി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു നി​​​ർ​​​ബ​​​ന്ധം പി​​​ടി​​​ക്ക​​​രു​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്ക​​​ണം.സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി ക​​​മ്മി​​​റ്റി​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ നേ​​​താ​​​ക്ക​​​ൾ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

spot_img

Related Articles

Latest news