താമരശ്ശേരി: പരസ്യ പ്രചരണം അവസാനിക്കേണ്ട നാളിൽ കൊട്ടിക്കലാശവും, റാലികളും നിരോധിച്ചതിനാൽ നഗര കേന്ദ്രങ്ങൾ വൈകുന്നേരം വിജനമായിരുന്നു. താമരശ്ശേരി, കൊടുവള്ളി പട്ടണങ്ങളിൽ ആളും, ആരവങ്ങങ്ങളും ഉണ്ടായിരുന്നില്ല. കൊട്ടിക്കലാശ കേന്ദ്രങ്ങളായിരുന്ന ഒരു നഗരങ്ങളിലേയും ബസ്സ്റ്റാൻറുകൾ തീർത്തും ശൂന്യമായിരുന്നു
അനൗൺസ്മെമെൻ്റ് വാഹനങ്ങൾ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം നടത്തിയിരുന്നത്.അപൂർവ്വമായി മാത്രമാണ് പ്രചരണ വാഹനക്കൾ നഗര കേന്ദ്രത്തിലൂടെ കടന്ന് പോയത്.
പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വൈകുന്നേരം ആറു മണിയോടെ വാഹനങ്ങളിലൂടെയുള്ള അനൗൺസ്മെൻ്റും അവസാനിച്ചു. വരും ദിവങ്ങളിൽ വീടുകൾ കയറി ഇറങ്ങിയും, നിശബ്ദ പ്രചരണം നടത്തിയുമായിരിക്കും അവസാന വോട്ടുകളും ഉറപ്പിക്കുക.