നാളെ അധ്യയന വര്‍ഷാരംഭം;4 ലക്ഷം വിദ്യാർത്ഥികൾ ഒന്നാം ക്ലാസിലേക്ക്

കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് കേരളത്തില്‍ നാളെ അധ്യായന വര്‍ഷാരംഭം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാണ്.

42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8ലക്ഷം അധ്യാപകരുമാണ് നാളെ സ്‌കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുഖ്യമന്ത്രി നിര്‍വഹിക്കും. 4 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒന്നാംക്ലാസിലേക്ക് എത്തുമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. സംസ്ഥാന ജില്ലാ, ഉപ ജില്ലാ സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടക്കും.

പാഠപുസ്തകം, കൈത്തറി യൂണിഫോം എന്നിവയുടെ വിതരണം നടത്തിയിരുന്നു. സ്‌കൂളിന് മുമ്പില്‍ പൊലീസ് സഹായവും ഉണ്ടാകും. ഇത് സംബന്ധിച്ച്‌ പൊലീസ് മോധാവിയുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു. റോഡില്‍ തിരക്കിന് സാധ്യതയുള്ളതിനാലാണ് പൊലീസിന്റെ സഹായം വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് മുന്നറിയിപ്പുകള്‍ എന്നിവ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പരിശോധന നടത്തും. സ്‌കൂളിനു മുന്നില്‍ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Mediawings:

spot_img

Related Articles

Latest news