ആധാര്‍ വിവരങ്ങൾ കെമാറരുത് ;നൽകേണ്ടത് മാസ്‌ക് ചെയ്ത കോപ്പി;കേന്ദ്ര സർക്കാർ

ആധാര്‍ വിവരങ്ങള്‍ ഒരു സ്ഥാപനത്തിനും കെമാറരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നത് വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാവുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

പകരം മാസ്‌ക് ചെയ്ത ആധാര്‍ കോപ്പി മാത്രം പങ്കുവെക്കാനാണ് നിര്‍ദ്ദേശം.
അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ.

ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്.

Mediawings:

spot_img

Related Articles

Latest news