ഷാജി നിലമ്പൂരിനു യാത്രയപ്പ് നൽകി.

പതിനെട്ടു വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി നിലമ്പൂരിനു ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. റിയാദിലെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഷാജി നിലവിൽ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ്. ബത്ഹയിലെ അപ്പോളോ ഡി. മോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങിൽ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ഓ.ഐ. .സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്. സലിം കളക്കര യാത്രയപ്പ് യോഗം ഉത്‌ഘാടനം ചെയ്തു. ഗ്ലോബൽ ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ , കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശിഹാബ് മുനമ്പത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാഥ് കരുനാഗപ്പള്ളി, ഷഫീക്ക് കിനാലൂർ, നിഷാദ് ആലംകോട്, ഷാനവാസ് മുനമ്പത്ത്, മാള മൊഹിയുദ്ധീൻ, അൻവർ എടവണ്ണപ്പാറ, ജില്ലാ ഭാരവാഹികളായ സകീർ ദാനത്ത്, സജീർ പൂന്തുറ, സുഗതൻ നൂറനാട്, സലാം ഇടുക്കി, ബഷീർ, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, മഹമൂദ്‌ വയനാട്, വഹീദ് വാഴക്കാട്, അബൂബക്കർ ബ്രഹ്മത്ത്, മുത്തു പാണ്ടിക്കാട്, സലിം കോട്ടക്കൽ, പ്രഭാകരൻ ഒളവട്ടൂർ, ഭാസ്കരൻ മഞ്ചേരി, അൻഷിദ് വഴിക്കടവ്, നൗഷാദ് വണ്ടൂർ, മുഹമ്മദ് എടക്കര , ശിഹാബ് അരിപ്പൻ, മുഹമ്മദ് അരീക്കോട്, ഷറഫു ചിറ്റാൻ ,രാജു ജോൺ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജന.സെക്രട്ടറി ജംഷാദ് തുവൂർ സ്വാഗതവും, സമീർ മാളിയേക്കൽ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news