കാരവന്‍ ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാരികള്‍ക്ക് ടൂറിസം കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇനി കാരവന്‍ വാഹനത്തില്‍ ഒരുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ടൂറിസം മേഖലയുടെ സമഗ്രമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പകല്‍ സമയത്ത് സഞ്ചരിക്കുവാനും, രാത്രിയില്‍ താമസിക്കാനുള്ള സൗകര്യവുമാണ് കാരവനില്‍ ഏര്‍പ്പെടുത്തുക. രണ്ടുപേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനമാക്കി ഇത് മാറ്റിയെടുക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
സ്വകാര്യ സംരംഭകരാണ് ഇത് നിരത്തിലിറക്കുക. ടൂറിസ്റ്റുകളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കിയാവും കാരവന്‍ വാഹനങ്ങളുടെ പ്രവര്‍ത്തനം. 24 മണിക്കുറും പ്രവര്‍ത്തിക്കുന്നതാവും കാരവന്‍ പാര്‍ക്കുകള്‍. കാരവന്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് സബ്‌സിഡി നല്‍കും. കാരവന്‍ പാര്‍ക്കും ഇതിന്റെ ഭാഗമാകും. കാരവന്‍ പാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാകും ഇനി പ്രവര്‍ത്തിക്കുക. 2022 ജനുവരിയോടു കൂടി ഇതിന്റെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
അഞ്ച് കൊല്ലത്തിനുളളില്‍ 500 പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കൂടി ഇവിടെ ഉറപ്പാക്കും. കൊവിഡിന്റെ ഇളവ് ടൂറിസത്തിന് ഏറെ ഗുണം ചെയ്തു. സഞ്ചാരികളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല വളരെയധികം പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളിലൂടെ ടൂറിസം മേഖലയെ പുനര്‍ജീവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ടൂറിസം മേഖല ശ്രമിക്കുന്നത്.
Mediawings: