ഇഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാൻ ഒരുങ്ങി പിണറായി സർക്കാർ. ഇതിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. നേരത്തേ ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും, മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നായിരുന്നു സ്വപ്നയുടെ മൊഴി.

എന്നാൽ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദമുണ്ടായെന്ന് പോലീസ് ഉദ്യോ​ഗസ്ഥ മൊഴി നൽകി .
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ കേസെടുക്കാൻ നീക്കം.

എന്നാൽ ഒരു ഉദ്യോഗസ്ഥ അവരുടെ ഫോണിൽ നിന്നു മറ്റാരെയോ വിളിച്ചു തന്ന ശേഷം പറയാൻ നിർദേശിച്ച കാര്യങ്ങൾ മാത്രമാണു താൻ പറഞ്ഞതെന്നും അതാണു പിന്നീടു ശബ്ദരേഖയായി പുറത്തു വന്നതെന്നുമാണു സ്വപ്ന മജിസ്ട്രേട്ടിനും ഇഡിക്കും നൽകിയ മൊഴിയിലുള്ളത്. ഈ സാഹചര്യത്തിൽ തുടർനടപടി എന്താകണമെന്നാണ് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ.

spot_img

Related Articles

Latest news