സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: പോത്തുകല്ല് അയ്യപ്പൻകാവ് കോളനിയിലെ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. പോത്തുകല്ല് അയ്യപ്പൻകാവ് കോളനിയിലെ സുധീഷി (22) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു സുധീഷ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

മുൻപും സുധീഷ് വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പറയുന്നുണ്ട്. കാട്ടുനായ്ക്കർ ആദിവാസി വിഭാഗത്തിൽ പെട്ട സുധീഷ് 2019 ലാണ് സ്പെഷ്യൽ റിക്രൂട്ട്മെൻ്റിലൂടെ പോലീസിൽ എത്തിയത്. പോത്തുകല്ല് അപ്പൂപ്പൻകാവ് കോളനിയിലെ സോമൻ-കല്യാണി ദമ്പതികളുടെ മകനാണ്. ഷൈനി ആണ് ഭാര്യ. മൃതദേഹം തുടർനടപടികൾക്ക് വേണ്ടി നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം
ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related Articles

Latest news