ഹജ്ജിനെത്തിയ മലയാളി തീര്‍ത്ഥാടക വിശുദ്ധ ഹറമിൽ കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ മലപ്പുറം സ്വദേശിനി കുഴഞ്ഞു വീണ് മരിച്ചു. എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ഉംറ നിര്‍വഹിക്കുന്നതിനിടയില്‍ മര്‍വ്വയില്‍ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഈ മാസം പത്തിന് അല്‍ഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരന്‍ മൊയ്ദീന്റെ കൂടെയാണ് ഇവര്‍ ഹജ്ജിനെത്തിയിരുന്നത്.

പരേതനായ മുക്രിയന്‍ കല്ലുങ്ങല്‍ സൈദലവിയാണ് ഭര്‍ത്താവ്. മക്ക കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

spot_img

Related Articles

Latest news