കിയോസ് ഇഫ്താർ മീറ്റും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി

റിയാദ് : കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ കിയോസ് ഇഫ്താർ മീറ്റും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി. മോഡേൺ സ്കൂൾ പ്രിൻസിപ്പാൾ പിവി അബ്ദുൽ അസീസ് പരിപാടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഡോ:സൂരജ് അധ്യക്ഷത വഹിച്ചു.പൂക്കോയ തങ്ങൾ പ്രവർത്തന റിപ്പോർട്ടും, ടി എം സാക്കിർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.സനൂപ് ചടങ്ങിൽ പ്രമേയ അവതരണം നടത്തി. സൂരജ് എൻ.കെ, പൂക്കോയ തങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.അൻവർ വാര സ്വാഗതവും പൂക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,സുധീർ കുമ്മിൾ(നവോദയ),സുരേഷ് കണ്ണപുരം(കേളി ) മാധ്യമ പ്രവർത്തകരായ നസറുദ്ദീൻ വി.ജെ, നൗഫൽ പാലക്കാടൻ, നജിബ് കൊച്ചു കലുങ്ക്,ജയൻ കൊടുങ്ങല്ലൂർ, നാദിർഷാ റഹിമാൻ തുടങ്ങിയവർ സന്നിഹിതരായി.

തുടർന്ന് 2024 – 2026 വർഷത്തേക്കുള്ള കിയോസിന്റെ പുതിയ ഭാരവാഹികളെ ചടങ്ങിൽ തിരഞ്ഞെടുത്തു. ഡോ :സൂരജ് എൻ കെ (ചെയർമാൻ )പൂക്കോയ തങ്ങൾ (ജനറൽ കൺവീനർ )
ടിഎം ശാക്കിർ കൂടാളി (ട്രഷറർ),വൈസ് ചെയർമാൻമാരായി കെപി അബ്ദുൽ മജീദ്, ഇസ്മായിൽ കണ്ണൂർ, അബ്ദുൽ റസാഖ് മണക്കായി, കൺവീനർമാർ രാഹുൽ, മുക്താർ, അൻവർ വാരം. എഞ്ചിനിയർ
ഹുസൈൻ അലി, കെ. മൊയ്‌ദു, വി കെ മുഹമ്മദ്‌, യു പി മുസ്തഫ, പി വി അബ്ദുൽ റഹിമാൻ എന്നിവരടങ്ങുന്ന രക്ഷധികാരി സമിതിയും നിലവിൽ വന്നു.വിവിധ കൺവീനർമാരായി അനിൽ ചിറക്കൽ (ഓർഗ: സെക്രട്ടറി )ഷൈജു പച്ച (പ്രോഗ്രാം കോർഡിനേറ്റർ)സനൂപ് കെ എം (വെൽഫയർ )വരുൺ (സ്പോർട്സ് )ലിയാഖത്തു (മീഡിയ )വിപിൻ (മെമ്പർഷിപ്പ് )നിർവ്വാഹക സമിതി അംഗങ്ങളായി രാഗേഷ് എൻകെ. പ്രഭാകരൻ, ബഷീർ, വിഗേഷ് പാണയിൽ, ജോയ് കളത്തിൽ, നവാസ് കണ്ണൂർ, രാജീവൻ, ജിത്തു, ദിനിൽ,പുഷ്പദാസ് ധർമടം, ഹാഷിം പാപ്പിനിശേരി, പ്രശാന്ത്, ജിഷ്ണു, ലിയഖത്ത് നീർവേലി, സൈഫു, മെഹബൂബ് ചെറിയ വളപ്പിൽ, നസീർ മുതു കുറ്റി എന്നിവരെ തിരഞ്ഞെടുത്തു.വി.കെ മുഹമ്മദ്‌ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.റസാക്ക്, ജിത്തു, ഹാഷിം, വിജേഷ്, വിപിൻ, ഇസ്മായിൽ, ശാക്കിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news