മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് കൊടുവള്ളിയിൽ

കൊടുവള്ളി : മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് 2024 ആഗസ്റ്റ് 7 മുതൽ 11 വരെ കൊടുവള്ളിയിൽ വെച്ച് നടക്കും. കളരാന്തിരിയിൽ വെച്ച് നടന്ന സാഹിത്യോത്സവ് പ്രഖ്യാപന സംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി വിഷയവതരണം നടത്തി. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ റാഫി അഹ്സനി കാന്തപുരം അദ്ധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ നിസാമി, ഒ എം ബഷീർ സഖാഫി, ഇബ്രാഹീം അഹ്സനി, അബ്ദുറഹ്മാൻ സഖാഫി,ഖാജാ സഖാഫി, അഫ്സൽ ഹുസൈൻ പറമ്പത്ത് സംസാരിച്ചു.അബ്ദുൽ ഹകീം സിദ്ധീഖി സ്വാഗതവും നൗഫൽ കരീറ്റിപറമ്പ് നന്ദിയും പറഞ്ഞു.

ജില്ലാ സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപവൽകരിച്ചു.
എ കെ സി മുഹമ്മദ്‌ ഫൈസി (ചെയർമാൻ),സലീം അണ്ടോണ (ജനറൽ കൺവീനർ) ഇബ്രാഹിം അഹ്സനി (ഫിനാൻസ് കൺവീനർ). നാസർ സഖാഫി കരീറ്റിപ്പറമ്പ്, ഒ എം ബഷീർ സഖാഫി മുണ്ടുപാറ, എ പി അൻവർ സഖാഫി കരുവൻപൊയിൽ, ഡോ. അബൂബക്കർ നിസാമി, റഷീദ് അഹ്സനി, ഹുസൈൻ മാസ്റ്റർ മേപ്പള്ളി(വൈ. ചെയർമാൻമാർ).മജീദ് പുത്തൂർ, ശറഫുദ്ധീൻ വെളിമണ്ണ, ഫിർദൗസ് എൻ കെ വെണ്ണക്കാട്, ഷറഫുദ്ധീൻ വി സി, ഇസ്ഹാഖ് അലി (ജോ. കൺവീനർമാർ)

spot_img

Related Articles

Latest news