റിയാദ്: റിയാദിലെ കണ്ണൂർക്കാരുടെ കൂട്ടായ്മയായ ‘കിയോസ്’ കൊല്ലം ജില്ലയിൽ നടന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാൻ പ്രയത്നിച്ച കലാപ്രതിഭകൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് അനുമോദനസദസ്സ് സംഘടിപ്പിച്ചു.മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
23 വർഷത്തിന് ശേഷം കിട്ടിയ സ്വർണ കപ്പിൽ കുട്ടികൾ നാട്ടിൽ മുത്തമിടുമ്പോൾ റിയാദിൽ കണ്ണൂർ പ്രവാസികൾ കേക്ക് മുറിച്ചും മധുരം നൽകിയുമാണ് ആഘോഷത്തിൽ പങ്കുചേർന്നത്. ആലിയ രാഹുൽ കേക്ക് മുറിച്ചു.അനുമോദന സദസ്സ് കിയോസ് ഓർഗനൈസ് കൺവിനർ അനിൽ ചിറക്കൽ ഉൽഘാടനം ചെയ്തു.പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ, ബാബുരാജ്,സന്തോഷ് ലക്ഷ്മണൻ, പ്രഭാകരൻ,ഹാഷിം പാപ്പിനിശ്ശേരി,ഷഫീഖ് വലിയ,വരുൺ കണ്ണൂർ , രാഹുൽ പൂക്കോടൻ , ഷംസ് , അസ്കർ പാറക്കണ്ടി,നൗഫൽ എന്നിവർ സംസാരിച്ചു ,
ഷൈജു പച്ച സ്വാഗതവും , ജോയിന്റ് കൺവീനർ റസാഖ് മണക്കായി നന്ദിയും പറഞ്ഞു .