അയര്‍ലന്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു

ബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു. വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ ചാപ്ലിനായ മാനന്തവാടി സ്വദേശി ഫാ.
ബോബിറ്റ് തോമസിനു (38) നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഫാ. ബോബിറ്റിനെ വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദികര്‍ താമസിക്കുന്ന വസതിയിലെത്തിയ യുവാവ് നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് ഫാ ബോബിറ്റിനു കുത്തേറ്റത്. ഇതേവീട്ടില്‍ താമസിക്കുന്ന മറ്റു വൈദികര്‍ ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു അക്രമമു ണ്ടായത്. യുവാവ് മോഷണത്തിനെത്തിതാവാമെന്ന നിഗമനത്തിലാണ് പോലീസ്. കുറ്റവാളിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ലിസ്മോര്‍ ബിഷപ് അല്‍ഫോണ്‍സസ് കുല്ലിനാന്‍ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news