ഉംറ വിസ: കാലാവധി 90 ദിവസമായി ഉയർത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: ഉംറ വിസയുടെ കാലാവധി 90 ദിവസമായി ഉയർത്തുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നിലവില്‍ 30 ദിവസമാണ് ഉംറ വിസയില്‍ സൗദിയില്‍ നില്‍ക്കാന്‍ സാധിച്ചിരുന്നത്. എന്നാൽ
ഇതാണ് 90 ദിവസത്തേക്ക് ഉയര്‍ത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ കാലയളവില്‍, തീര്‍ത്ഥാടകര്‍ക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലും സൗദി അറേബ്യയ്ക്ക് ചുറ്റുമുള്ള എല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും. കൂടാതെ, തീര്‍ത്ഥാടകന് രാജ്യത്തിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങാനും യാത്ര പുറപ്പെടാനും സാധിക്കും.
തീര്‍ത്ഥാടകര്‍ നുസുക്ക് അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത് ഉംറ പെര്‍മിറ്റുകള്‍ നേടാവുന്നതാണ്. നിലവില്‍ ടൂറിസം വിസ, വിസിറ്റ് വിസ, ഉംറ വിസ തുടങ്ങിയ വിവിധ വിസകളില്‍ സൗദി അറേബ്യയിലേക്ക് പ്രവേശനം സാധ്യമാണ്.

spot_img

Related Articles

Latest news