കോഹ്ലി തന്നെ ക്യാപ്റ്റൻ

മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ല് ടെ​സ്റ്റ് പ​ര​മ്പര​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​രാ​ട് കോ​ഹ്‌ലി ​വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീമിന്‍റെ നാ​യ​ക​നാ​യി തി​രി​ച്ചെ​ത്തി. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍​മ​യും ഓ​ള്‍​റൗ​ണ്ട​ര്‍ ഹ​ര്‍​ദി​ക്ക് പാ​ണ്ഡ്യ​യും ടീ​മി​ല്‍ സ്ഥാ​നം നേ​ടി. 18 അം​ഗ ടീ​മി​നെ​യാ​ണ് ചേ​ത​ന്‍ ശ​ര്‍​മ അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ന​ത്തി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ല്‍ നി​ന്നും പി​ന്നീ​ട് അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ച്ച​ത്. ര​ഹാ​നെ​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ച​രി​ത്ര വി​ജ​യം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. കോ​ഹ് ലി ​ന​യി​ച്ച അ​ഡ്ലെ​യ്ഡ് ടെ​സ്റ്റി​ല്‍ ദ​യ​നീ​യ തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ പി​ന്നീ​ടു​ള്ള മൂ​ന്ന് ടെ​സ്റ്റി​ല്‍ ര​ണ്ടു ജ​യം നേ​ടി​യാ​ണ് പ​ര​മ്പര സ്വ​ന്ത​മാ​ക്കി​യ​ത്.
അ​വ​സാ​ന ടെ​സ്റ്റി​ല്‍ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്തി​യ ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​റും, പ​ര​മ്പര​യി​ലെ അ​വ​സാ​ന മൂ​ന്ന് ടെ​സ്റ്റി​ലും തി​ള​ങ്ങി​യ മു​ഹ​മ്മ​ദ് സി​റാ​ജും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. സി​റാ​ജ് 13 വി​ക്ക​റ്റു​ക​ളാ​ണ് പ​ര​മ്പര​യി​ല്‍ നേ​ടി​യ​ത്. ശു​ഭ്മാ​ന്‍ ഗി​ല്ലും രോ​ഹി​ത് ശ​ര്‍​മ​യും ഇം​ഗ്ല​ണ്ടി​നെ​തി​രേ​യും ഇ​ന്നിം​ഗ്സ് തു​ട​ങ്ങി​യേ​ക്കും. പ​രി​ക്കേ​റ്റ ഓ​ള്‍​റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക് പ​ക​രം അ​ക്ഷ​ര്‍ പ​ട്ടേ​ലി​നും ടീ​മി​ല്‍ സ്ഥാ​നം ല​ഭി​ച്ചു.
ടീം: ​വി​രാ​ട് കോ​ഹ്ലി (​ക്യാ​പ്റ്റ​ന്‍), അ​ജി​ങ്ക്യ ര​ഹാ​നെ (വൈ​സ് ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ചേ​തേ​ശ്വ​ര്‍ പൂ​ജാര, ശു​ഭ്മാ​ന്‍ ഗി​ല്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, റി​ഷ​ഭ് പ​ന്ത്, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ഹ ഹാര്‍​ദ്ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍.​രാ​ഹു​ല്‍, ആ​ര്‍.​അ​ശ്വി​ന്‍, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, ജസ്‌പ്രീത് ബും​റ, ഇ​ഷാ​ന്ത് ശ​ര്‍​മ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍. ​
മീഡിയ വിങ്സ്, മുംബൈ

spot_img

Related Articles

Latest news