20-20 ലോകകപ്പിന് ശേഷം നായകസ്ഥാനമൊഴിയാന്‍ വിരാട് കോലി

യുഎഇയില്‍ നടക്കുന്ന ടി-20 ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി. 20-20ല്‍ ബാറ്റ്‌സ്മാനായി തുടരും എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്ന് താരം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി കോലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തീരുമാനം രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും സംസാരിച്ചെന്നും കോലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോടും സെക്രട്ടറി ജയ് ഷായോടും തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് കോലി അറിയിച്ചു.

spot_img

Related Articles

Latest news