ലോഡ്ജിൽ തങ്ങി എംഡിഎംഎ വിൽപ്പന; നവദമ്പതികളടക്കം 4 പേർ കൊല്ലത്ത് പിടിയിലായി

കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പോലീസ് പിടിയിൽ. ലോഡ്ജിൽ തങ്ങി സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇവർ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്നത്. നവദമ്പതികൾ ഉൾപ്പെട്ട സംഘമാണ് പോലീസ് പിടിയിലായത്.

കൊല്ലം പാൽക്കുളങ്ങര സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖിൽ, പേരൂർ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരെ കരിക്കോട് ഷാപ്പ് മുക്കിന് സമീപത്തുള്ള ലോഡ്ജിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. രണ്ട് മുറികളിലായി താമസിച്ച് വരികയായിരുന്ന ഇവരിൽനിന്നും 22 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവും1.31ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.

കൊല്ലം സിറ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. രണ്ട് മാസമായി ഇവർ കരിക്കോട് ഷാപ്പ് മുക്കിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ച് മാരക മയക്ക് മരുന്ന് വ്യാപാരം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എംഡിഎംഎ ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് വില. ഓൺലൈൻ ആപ്പ് വഴിയായിരുന്നു പണമിടപാടുകൾ.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വൻ തുക കണ്ടെത്തി. ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യു, സിഐ.വിനോദ്, എസ്ഐ അനീഷ്, ഡാൻസാഫ് എസ്ഐ ജയകുമാർ, എഎസ്ഐ ബൈജു, പി ജെറോം തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

spot_img

Related Articles

Latest news