ക്ഷയരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള സർവേ കൂത്തുപറമ്പ് നഗരസഭയിൽ തുടങ്ങി. കൂത്തുപറമ്പ് ടി.ബി. യൂണിറ്റിന്റെ നേതൃത്വത്തിലാണ് നഗരസഭാപരിധിയിലെ 350 വീടുകളിൽ സർവേ നടത്തുക. ഈ മാസം 28-നകം പൂർത്തിയാക്കും.
ആശാവർക്കർമാർ വീടുകളിൽ നേരിട്ടെത്തിയാണ് സർവേ നടത്തുന്നത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, നേരത്തെ ക്ഷയരോഗം സ്ഥിരീകരിച്ചവരുള്ള പ്രദേശം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവേ. രോഗലക്ഷണമുള്ളവരുടെ കഫം ശേഖരിച്ച് നാറ്റ് പരിശോധനയ്ക്കായി താലൂക്ക് ആസ്പത്രി വഴി ജില്ലാ ടി.ബി. സെന്ററിലേക്ക് അയയ്ക്കും. നഗരസഭാതല ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ നിർവഹിച്ചു. സി. നന്ദിനി അധ്യക്ഷയായി. എം.ഇ. ശ്രീനിവാസൻ, മുഹമ്മദ് ജംഷാദ്, എം. ലതിക, എ.സി. രാമകൃഷ്ണൻ, ഇ. രാജീവൻ, പി. രജിത എന്നിവർ നേതൃത്വം നൽകി
Media wings : kannoor