തെങ്ങിൽ നിന്നു വീണു തൊഴിലാളി മരിച്ചു

മാലൂർ:തെങ്ങിൽ നിന്നു വീണു തൃക്കടാരിപ്പൊയിൽ പനമ്പററ മാറളത്തും കണ്ടി വീട്ടിൽ കട്ടൻ പത്മനാഭൻ (55) മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഇടുമ്പയിൽ തേങ്ങ പറിക്കുന്നതിനിടെ താഴെ വീണാണ് അപകടം.

ഗുരുതരാവസ്ഥയിൽ കൂത്തുപറമ്പ് ഗവ: ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. പരേതനായ പറമ്പൻ പൈതലിന്റെയും കട്ടൻചപ്പിലയുടെയും മകനാണ്. ഭാര്യ: വെള്ളുവക്കണ്ടി കമല മക്കൾ: വെള്ളുവക്കണ്ടി റിനില, ജിനീഷ്, പരേതയായ ജിനില, സഹോദരങ്ങൾ : കട്ടൻ രഘൂത്തമൻ , കട്ടൻ ഷൈമ, കട്ടൻ സത്യൻ, കട്ടൻ കാർത്ത്യായനി

Media wings kannoor

spot_img

Related Articles

Latest news