ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മർദ്ധിച്ച ആളെ കണ്ടെത്തി.

കോഴിക്കോട്: ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ച്‌ പരിസരത്ത് വെച്ച്‌ അക്രമിച്ചയാളെ കണ്ടെത്തി.

തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ് കഴിഞ്ഞ ദിവസം ബിന്ദു അമ്മിണിയെ അക്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. മദ്യലഹരിയിലായിരുന്നു ഇയാള്‍ ബിന്ദു അമ്മിണിയേയും അക്രമിച്ചത്. അക്രമണത്തിന് ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നിരുന്നു.

എന്നാല്‍ പൊലീസ് ഇയാളോട് ആശുപത്രിയില്‍ പോവാന്‍ പറഞ്ഞുവെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. തുടര്‍ന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ആക്രമണം നടത്തിയ ആളെ കണ്ടെത്തിയത്.

spot_img

Related Articles

Latest news