ഭൂരിപക്ഷ വർഗീയതയെക്കാൾ വലുതാണ് ന്യൂനപക്ഷ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ല
കോഴിക്കോട് :ഭൂരിപക്ഷ വർഗീയതയെക്കാൾ വലുതാണ് ന്യൂനപക്ഷ വർഗീയതയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. ഭൂരിപക്ഷ വർഗീയതയോടുള്ള നിലപാടാണ് ഇടതുപക്ഷം എല്ലായിടത്തും വ്യക്തമാക്കുന്നത്. രണ്ടും ഒരു ത്രാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം പറയില്ല. ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. അത് കാണാതെ പോകാൻ നമുക്ക് കഴിയില്ല. ഭൂരിപക്ഷ വർഗീയവാദികൾ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ ന്യൂനപക്ഷ വർഗീയതയെ അവർ ഉപയോഗിക്കുന്നു, അത് ഇടതുപക്ഷം പറയുന്നുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
ഭൂരിപക്ഷ വർഗീയതയുടെ ആപത്തിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വികസന മുന്നേറ്റ ജാഥയുടെ പരിപൂർണ പരിശ്രമം നടത്തിയിട്ടുള്ളത്. ചില മാധ്യമസുഹൃത്തുക്കൾ വാർത്തകളെ തലകീഴാക്കി നിർത്തി അവരുടെ പ്രവർത്തനം നടത്തുന്നുണ്ട്. കുറച്ച് കളവ് കൊടുത്താലേ പൈസ കിട്ടൂ എന്നുള്ളത് കൊണ്ടാണത്. അത് ജനങ്ങൾക്ക് അറിയാവുന്ന വസ്തുതയാണ്. ഭൂരിപക്ഷ വർഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന ഒന്നാണ്. ന്യൂനപക്ഷ വർഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ വർഗീയതയാണ്.
ഭൂരിപക്ഷം എന്നുപറഞ്ഞാൽ എണ്ണത്തിൽ കൂടുതൽ ഉള്ളത് എന്നാണർത്ഥം. അതിന് കേന്ദ്ര അധികാരമുണ്ട്. കോർപ്പറേറ്റ് പിന്തുണയുണ്ട്. കോർപ്പറേറ്റ് മാധ്യമ പിന്തുണയും ഉണ്ട്. അവരെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ വിഭാഗത്തിന്റേയും ഐക്യം ഉണ്ടാകണം.
Media wings: