രാവിലെ നടക്കാനിറങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത്

കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് പ്രഭാത സവാരിക്കിറങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പാ​ട് പ​റ​യ​ക​ട​വ് ക​ല്ലും​മൂ​ട്ടി​ൽ ഏ​ക​നാ​ഥ​ൻ (18) ന്റെ മൃ​ത​ദേ​ഹ​മാ​ണ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ന്മ​ന ക​ട​ൽ തീ​ര​ത്ത് കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സം മു​മ്പ് വീ​ട്ടി​ൽ നി​ന്ന്​ ന​ട​ക്കാ​ൻ പോ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ ഏ​ക​നാ​ഥ​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പിതാവ്: സു​ജി​ച​ന്ദ്ര​ൻ , മാതാവ് : പ്ര​വീ​ണ, സ​ഹോ​ദ​ര​ൻ: അ​മൃ​ത​പ്ര​സാ​ദ്

spot_img

Related Articles

Latest news