ഇരുട്ടിൻ്റെ മറവിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് പിതൃശൂന്യത; ഭീരുക്കളെ കണ്ടെത്തുക തന്നെ ചെയ്യും: എസ്.കെ.എസ്.എസ്.എഫ്

 

മുക്കം : ഇരുട്ടിൻ്റെ മറവിൽ എസ്.കെ.എസ്.എസ്.എഫ് കുമാരനെല്ലൂർ കമ്മിറ്റി ഞായറാഴ്ച സംഘടിപ്പിക്കുന്ന മെഗാ അവാർഡ് ദാനം & ഇശൽ നൈറ്റ് പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് പിതൃശൂന്യതയാണ്.

ആശയപരമായി നേർക്കുനേർ സംവദിക്കാൻ നട്ടെല്ലില്ലാത്തവരുടെ പാപ്പരത്വമാണ് ഇതിലൂടെ വെളിവായത്. ഇത് ചെയ്ത ഭീരുക്കളെ കണ്ടെത്തുക തന്നെ ചെയ്യും.

നാട്ടിലെ സമാധാന അന്തരീക്ഷവും സൗഹാർദവും തകർക്കാനും ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ എസ്.കെ.എസ്.എസ്.എഫ് വെച്ചുപൊറുപ്പിക്കില്ല.

ഇതിനെതിരെ നാട്ടുകാരും മത, രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണം. ആക്രമികളെ നിയമപരമായി നേരിടാനാണ് സംഘടനയുടെ തീരുമാനം.

പ്രചാരണ ബോർഡുകൾ നശിപ്പിച്ചാൽ സംഘടനയെ തളർത്താമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ബുദ്ധിശൂന്യര്‍ കാണിക്കുന്ന മണ്ടത്തരങ്ങളെ അവഗണിച്ച് പരിപാടിയുടെ വിജയത്തിനായി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം എന്നും കമ്മറ്റി അവശ്യപ്പെട്ടു.

spot_img

Related Articles

Latest news