പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് ഫെയ്‌സ്ബുക്കിൽ: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പോലീസിന്റെ വ്യാപക പരിശോധനയില്‍ പ്രതിഷേധിച്ച്‌ ഫെയ്‌സ്ബുക്കില്‍ വിവാദ കമന്റിട്ട യുവാവ് അറസ്റ്റില്‍. പ്രജിലേഷ് പയമ്പ്ര എന്ന യുവാവിനെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി കമന്റിട്ട യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ലോക്ഡൗണ്‍ സമയത്തെ പോലീസ് പരിശോധനയെ കുറിച്ച്‌ ഒരാള്‍ പോസ്റ്റിട്ടതിന് താഴെയാണ് യുവാവിന്റെ വിവാദ കമന്റ്.

‘പോലീസിനെ ഒന്നും ചെയ്യരുത്, അവന്റെ മക്കള്‍ പുറത്തിറങ്ങും. വണ്ടി കയറ്റി കൊല്ലണം, അവനൊക്കെ പിടിച്ചു പറിക്കുന്നത് മക്കളുടെ സുഖത്തിനാനാണ്. അതു കൊണ്ട് ആ സുഖം ഇല്ലാതാക്കുക.അല്ലാതെ വഴിയില്ല’ എന്നായിരുന്നു കമന്റ്.

spot_img

Related Articles

Latest news