സ്‌ഫോടനത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു

ബത്തേരി കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ട് പേര്‍ മരിച്ചു.ബത്തേരി കോട്ടക്കുന്ന് താമസിക്കുന്ന മുരുകന്റെ മകന്‍ മുരളി (16), പാലക്കാട് സ്വദേശി അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാരക്കണ്ടി ചപ്പങ്ങല്‍ ഫെബിന്‍ ഫിറോസിന്റെ ബന്ധുവാണ് മരണപ്പെട്ട അജ്മല്‍. ഇന്ന് രാവിലെ 10 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം. ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌ഫോടനം നടന്നത്.

26-04-2021

spot_img

Related Articles

Latest news