റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’, പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി അബ്ദുലത്തീഫ് ഓമശ്ശേരി ഉൽഘാടനം ചെയ്തു. ആരാധനകളുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാനും നോമ്പ് കാലത്ത് നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യവും ആത്മനിയന്ത്രണവും തുടർന്നും ജീവിതത്തിൽ നിലനിർത്തിപ്പോരാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.
കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ അധ്യക്ഷനായിരുന്നു. സാമൂഹിക പ്രവർത്തകൻ എസ് വി അർശുൽ അഹ്‌മദ് മുഖ്യ പ്രഭാഷണം നടത്തി. പി എം മുഹമ്മദ് ഷഹീൻ സ്വാഗതം പറഞ്ഞു.
റാഫി കൊയിലാണ്ടി, കബീർ നല്ലളം, ഹർഷദ് ഫറോക്ക്, വി കെ കെ അബ്ബാസ്, സുഹാസ് ചേപ്പാലി, കെ സി ഷാജു, മുനീബ് പാഴൂർ, മുജീബ് മുത്താട്ട്, ഉമ്മർ മുക്കം, നവാസ് ഒപ്പീസ്, ഹാരിസ് വാവാട്, ശാലിമ റാഫി, സുമിത സഹീർ, സിത്താര സാജിദ്, ഫിജിന കബീർ, സാജിറ ഹർഷദ്, സൽമ ഫാസിൽ, ഫസീല സിദ്ദീഖ്, ഫസ്‌ന ഹാരിസ്, മുംതാസ് ഷാജു, ചിഞ്ചു സാജിദലി, മാഷിദ മുനീബ്, ഹർഷിന നൗഫൽ, നഗ്‌മ ഫാബിർ, ഹസ്ന ഷമീം, മൈമൂന അബ്ബാസ്, ഫെബിന നവാസ്, മോളി മുജീബ്, റസീന അൽത്താഫ്, ലുലു സുഹാസ് എന്നിവർ നേതൃത്വം നൽകി.