അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

റിയാദ്: അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. റിയാദ് എക്സിറ്റ് 18 ൽ – ഇസ്തറഹ ഏരിയയിൽ ഒരു സ്വകാര്യ കമ്പനിയിൽ എസി ഡക്റ്റ് സൂപ്പർ വൈസറായി ജോലി നോക്കിയിരുന്ന ലാലു ജോർജ് (56) നാട്ടിൽ വെച്ച് നിര്യാതനായത്. കൊട്ടാരക്കര കുളക്കട സ്വദേശിയായ ലാലു ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു നാട്ടിലേക്ക് പോയത്. ഏപ്രിൽ 15 -ന് ഹൃദയവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. റിയാദ് നവോദയ യൂണിറ്റ് ഭാരവാഹിയായിരുന്നു. ഭാര്യ ബീന ലാലുവും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. നവോദയ റിയാദ് ലാലു ജോർജിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

spot_img

Related Articles

Latest news